2016 ഒക്‌ടോബർ 29, ശനിയാഴ്‌ച

കമന്‍ററികള്‍ വര്‍ത്തമാനത്തില്‍

ഇംഗ്ളീഷ് കേട്ടുകൂടി പഠിക്കേണ്ടതുണ്ട് ആയതിനാല്‍ ഇനിയങ്ങോട്ട് ആഡിയോയുടെ സഹായവും കൂടിയുണ്ടാകും ക്രമേണ മലയാളം വിട്ട് മുഴുവന്‍ കളാസുകളും ഇംഗ്ളീഷിലാകും . കുറേ കഴിയുമ്പോള്‍ നിങ്ങളറിയാതെ തന്നെ നിങ്ങള്‍ ഇംഗ്ളീഷ് പറയാന്‍ പഠിച്ചിട്ടുണ്ടാവും . ക്ഷമ ആവശ്യമാണെന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. താഴെ കാണുന്ന ആഡിയോ പ്ളയറില്‍ ക്ളിക്കു ചെയ്താല്‍ അതിനു താഴോട്ടു വിവരിച്ചിട്ടുള്ള എല്ലാം നിങ്ങള്‍ക്കു വായിക്കുന്നതോടൊപ്പം എന്‍റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കുകയും ചെയ്യാം. 


താല്‍ക്കാലികമായതിനെ സൂചിപ്പിക്കാന്‍ continuous ഉം സ്ഥിരമായവയെ 
സൂചിപ്പിക്കാന്‍ simple എന്നുമാണ് നാം മനസ്സിലാക്കിയത് . എന്നാല്‍ 
കമന്‍ററികള്‍ എപ്പോഴും ഭൂരിഭാഗവും simple present tense ലായിരിക്കും. 
cricket, football തുടങ്ങിയവയുടെ commentary ശ്രദ്ധിക്കുക.
Image result for cricket commentary

Vijayan passes to Sathyan who shoots just over the bar. Kerala Police are attacking much more in this half. 

കഥകള്‍ പറയുമ്പോഴും പ്രധാന ഭാഗങ്ങള്‍  present simple ലും ബാക്കി വരുന്ന 
നീളമുള്ളതും ബാക്ക്ഗ്രൌണ്ട് സംഭവങ്ങളും continuousലും വിവരിക്കുന്നു. 

A man comes home at evening. He sees his door opened. Water is flowing from tap, in court yard. 

നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോഴും present simple tense ആണ് ഉപയോഗിക്കുന്നത് . ഒരു യോഗാക്ളാസിലെ നിര്‍ദ്ദേശങ്ങള്‍  ശ്രദ്ധിക്കുക.

You hold your both hands up and inhale air maximum, make your knees straight and bent forward slowly then touch floor and exhale. 

അതുപോലെ നാം കാണുകയും വായിക്കുകയും കേള്‍ക്കുകയും ചെയ്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോഴും അവ അവതരിപ്പിക്കാന്‍ ആദ്യം simple 
present tense ആണ് ഉപയോഗിക്കുന്നത് .

I hear, I understand, I see തുടങ്ങിയ  പ്രസന്‍റ് സിംമ്പിള്‍ 
പ്രയോഗങ്ങളൂടെയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ അവ റിപ്പോര്‍ട്ടു ചെയ്യുന്നത് .

I hear US president is going to visit India.
I understand that Government has allotted three crores to make college classes smart.
I gather that stray dogs have murdered a 90 years old man.

ദിനചര്യ ഇംഗ്ളീഷില്‍



ഒരാളുടെ ദിനചര്യകള്‍ വിവരിക്കണമെന്നിരിക്കട്ടെ , നമ്മള്‍ ആശ്രയിക്കേണ്ടത് simple present tense നെയാണ് . കാരണം ദിനചര്യകള്‍ ഒരാളുടെ സ്ഥിരമായ സ്വഭാവമായിരിക്കുമല്ലോ. നമുക്ക് ഒരു ദിനചര്യ നോക്കാം. 

Image result for daily routine
"ഞാന്‍ രാവിലെ 6 മണിക്കെഴുന്നേല്‍ക്കുന്നു. അല്പനേരം ധ്യാനിക്കുന്നു. അതിനുശേഷം കുറച്ച്  യോഗാസനങ്ങള്‍ ചെയ്യുന്നു. പിന്നീട് പല്ലുതേക്കുകയും കുളിക്കുകയും ചെയ്യുന്നു. അടുത്തതായി പ്രാതല്‍ കഴിക്കുന്നു. പത്രവാര്‍ത്തകളിലൂടെ കണ്ണോടിക്കുന്നു  10 മിനിററിനു    ശേഷം ജോലിക്കു  പോകുന്നു." 

ഇതിനെ ഇംഗ്ളീഷിലേക്കു മാററാം . കടുപ്പിച്ചു കാണിച്ചിരിക്കുന്ന ക്രിയകള്‍ ശ്രദ്ധിക്കുക. രണ്ടിലും അവയുടെ വ്യത്യാസവും. 

"I wake up at 6.00 in morning.I Meditate a while. After that I perform some yoga. Then I brush teeth and bath. Next, I have my breakfast. I go through paper news and after 10 minutes I go to work." 

ഇതിലെ ഞാനെന്നതിനു പകരം "അവന്‍" എന്നാക്കി ക്രിയയിലെ വ്യത്യാസം നോക്കൂ .

He wakes up at 6.00 in morning. He meditates a while. After that he performs some yoga. Then he brushes teeth and baths. Next, he has breakfast. He goes through paper news and after 10 minutes he goes to work.


ഈ വീഡിയോ നിങ്ങളെ സഹായിക്കും 
ഇതില്‍ നിന്നും മറെറാരു കാര്യം കൂടി മനസ്സിലാക്കാം ശ്രദ്ധിക്കൂ. നിങ്ങള്‍ ദിവസവും രാവിലെ ഏതെങ്കിലും വേദവാക്യങ്ങള്‍ വായിക്കുന്ന പതിവും ഉണ്ട് , എങ്ങിനെ പറയും? വേദങ്ങള്‍ക്കു പൊതുവായി ഇംഗ്ളീഷില്‍ Scripture എന്നു പറയാറുണ്ട് . അപ്പോള്‍ ഇതിനെ ഇങ്ങനെ പറയാം.

I read scripture every day.  

എന്നാല്‍ നിങ്ങള്‍ അങ്ങിനെ പതിവി ല്ല , പക്ഷെ നിങ്ങള്‍ ഒരു വിശുദ്ധഗ്രന്ധം കുറേ ദിവസമായി. വായിച്ചുകൊണ്ടിരിക്കുകയാണ് ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി. ഇതിനെ ഇംഗ്ളീഷില്‍ എങ്ങനെ സൂചിപ്പിക്കും? സംശയമൊന്നും വേണ്ട. ഇത് താല്‍ക്കാലികമായ ഒരു പ്രവര്‍ത്തിയായതിനാല്‍  continuous tenseലാണ് പറയെണ്ടത് . എന്നു വെച്ചാല്‍ 

I am reading scripture എന്നാണ് പറയെണ്ടത് . I read scripture എന്നല്ല.

ഇതു മനസ്സില്‍ തങ്ങി നില്കാന്‍ ഒരു താര്‍ക്കിക സൂത്രം അവതരിപ്പിക്കാം നോക്കൂ.  പിതാവ് പഠനമുറിയിലിരിക്കുന്ന മകനോട് ചോദിക്കുകയാണ് , 

what are you doing?  അതിന് ഉത്തരം മകന്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ .
I read books. പിതാവ് നോക്കുമ്പോള്‍ മകന്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിതാവിനു ദേഷ്യം വന്നു. മകന്‍ പറഞ്ഞു , ഞാന്‍ പറഞ്ഞത് "I read books"  എന്നല്ലെ " I am reading books"  എന്നല്ലല്ലോ. 

മനസ്സിലായിക്കാണും എന്നു പ്രതീക്ഷിക്കുന്നു. I read books  എന്ന് പറഞ്ഞാല്‍ പറയുന്ന സമയത്ത് അത് നടക്കുകയാണെന്ന് അര്‍ത്ഥമില്ല (കമന്‍ററിയില്‍ ഒഴിച്ച് ) . അത് ശീലമാണെന്നോ അങ്ങിനെ സ്ഥിരമായി ചെയ്യാറുണ്ട് എന്നൊക്കെയാണ് അര്‍ത്ഥം. പറഞ്ഞ സമയത്ത് അങ്ങിനെ നടക്കുന്നു എന്നര്‍ത്ഥം വരണമെങ്കില്‍ I am reading books എന്നു പറയണമായിരുന്നു.    

ശേഷം അടുത്ത പോസ്ററില്‍