2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വര്‍ത്തമാന കാലം ആഗലേയത്തില്‍

നമ്മള്‍ എല്ലാവരും സ്കൂളുകളില്‍ നിന്നും പഠിച്ചിട്ടുള്ളത്, വ്യാകരണനിയമങ്ങളാണ് അതുകൊണ്ട് പറയത്തക്ക പ്രയോജനമൊന്നുമില്ലായെന്ന് ഞാന്‍ നേരത്തെ പറയുകയുണ്ടായി. നിയമമല്ല അതു പ്രതിഫലിപ്പിക്കുന്ന ആശയമെന്ത്  എന്നതാണ് പ്രായോഗിക പ്രശ്നം.  വെറും വ്യാകരണനിയമങ്ങള്‍ പാണ്ഡിത്യ പ്രശ്നം മാത്രമാണ് , പ്രായോഗിക പ്രശ്നമല്ല. പ്രയോഗികമായി നമ്മള്‍ പഠിച്ചിട്ടുള്ള tense നിയമങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്ന് പരിശോധിക്കാം.


ആദ്യമായി വര്‍ത്തമാന കാലത്തെ (Present tense) നോക്കാo 
എല്ലാ കാലങ്ങളിലും നാലു വകഭേദങ്ങളുണ്ട് 1.simple 2. continuous 3.perfect 4.perfect continuous. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തെ എടുത്ത് താരതമ്യ പഠനം നടത്തുകയാണ് . നിയമങ്ങളെയല്ല പ്രയോഗത്തെ,  അവ എവിടെ പ്രയോഗിക്കണം, വ്യത്യസ്ത പശ്ചാത്തലത്തില്‍ അവക്കുള്ള അര്‍ത്ഥവും അര്‍ത്ഥവ്യത്യാസവുമെന്ത് എന്നിവ.

He walks . ഇത് simple present
He is walking . ഇത് present continuous. 
I walk. They walk ക്രിയയുടെ കൂടെ 's' ഇല്ല കാരണം ബഹുവചനമാണ് എന്നതു തന്നെ. He walks, She walks എ ന്നിവയില്‍ ക്രിയയുടെ കൂടെ 's' കാണാം ഏകവചനമാണ് കര്‍ത്താവ് എന്നതിനാല്‍ . ശരി , അത് അത്രയേയുള്ളു പ്രധാനം അതല്ല. simple, continuous ഇവ എന്തിനാണ് പ്രയോഗിക്കുന്നത് എന്നു നോക്കാം.

നിത്യ സത്യങ്ങളെ കാണിക്കുവാന്‍ വേണ്ടി simple ഉപയോഗിക്കുന്നു.
Sun rises in the east. എന്നു പറഞ്ഞാല്‍ സൂര്യന്‍ കിഴക്കാണുദിക്കുന്നത് എന്നാണ് . അതങ്ങിനത്തന്നെയാണ് ഇനിയും അങ്ങിനെയായിരിക്കും .

എന്നാല്‍ Sun is rising എന്നു പറഞ്ഞാല്‍ സൂര്യന്‍ ഉദിക്കുകയാണ് എന്നാണ് , അതായത് പറയുന്ന സമയത്ത് ഉദയം എന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. വ്യത്യാസം ഇതാണ് 'ആകുന്നു'  എന്നതും 'ആണ് ' എന്നതും . അതുപോലെ നിത്യമായിട്ടുള്ള എന്തിനെയും simple  കൊണ്ട് സൂചിപ്പിക്കാം. ഒരാളുടെ സ്വാഭാവം പുകവലിക്കുന്നതാണെന് നിരിക്കട്ടെ നമുക്ക് പറയാം He smokes അല്ലെങ്കില്‍ He smokes daily എന്നൊക്കെ. എന്നാല്‍ അദ്ദേഹം പുകവലിക്കുകയാണ് എന്നു പറയുന്നതിങ്ങനെയാണ്. He is smoking. എന്നുവെച്ചാല്‍ പറയുന്നസമയത്ത് അവന്‍ വലിക്കുന്നുണ്ട് .  അത് സ്ഥിരം സ്വഭാവമാണെന്നൊന്നും അര്‍ത്ഥമില്ല.

അതായത് continuousല്‍ പറയുന്നതൊക്കെ താല്കാലികമായി നിലനില്പുള്ളവയാണ് എന്നാല്‍ simple ല്‍ സൂചിപ്പിക്കുന്നവ അങ്ങിനെയല്ല , സ്ഥിരമായവയാണ് .
He teaches in a school. സ്ഥിരമാണ് ആ ജോലി.
He is teaching in a school. സ്ഥിരമല്ല ജോലി. തല്ക്കാലത്തേക്കാണ് .

They go to school. അവര്‍ സ്കൂളില്‍ പോകുന്നു അതൊരു സ്ഥിരം പതിവാണ് , അവര്‍ വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ മറേറാ ആണ് എന്നര്‍ത്ഥം .
They are going to school. അവര്‍ സ്കൂളില്‍ പോകുകയാണ് . എന്നുവെച്ചാല്‍ ഇപ്പോള്‍ സ്കൂളിലേക്കാണ് പോകുന്നത് അത് സ്ഥിരം പരിപാടിയാണന്നര്‍ത്ഥമില്ല. എന്തോ ഒരാവശ്യം വന്നു അതുകൊണ്ട് അതുവരെ ഒന്നു പോകുകയാണ് .

Banks lend money. ബങ്കുകള്‍ പണം വായ്പ നല്കുന്നു. .അതവരുടെ
സ്ഥിരം ഏര്‍പ്പാടാണ്.
Banks are lending more money. ബാങ്കുകള്‍ കൂടുതല്‍ പണം വായ്പ നല്കുകയാണ് . അത് സ്ഥിര സ്വാഭവമല്ല ബാങ്കുകളുടെ ഇപ്പോള്‍ അങ്ങിനെ ചെയ്യുന്നു.

അര്‍ത്ഥവ്യത്യാസം ശ്രദ്ധിക്കുക.
We usually play cricket at 5.00 . ഞങ്ങള്‍ 5 മണിക്ക് സാധാരണ ക്രിക്കററ് കളിക്കുന്നു. എന്നു വെച്ചാല്‍ കളി തുടങ്ങുന്നു.
We are usually playing cricket at 5.00 . ഞങ്ങള്‍ സാധാരണ എന്നും 5 മണിക്ക് ക്രിക്കററ് കളിക്കുകയാണ് . എന്നു വെച്ചാല്‍ 5മണി സമയത്ത് എന്നും കളി നടക്കുകയാണ് .
I am hearing a lot about you. എന്നു വെച്ചാല്‍ ഈയിടെയായി ഞാന്‍ നിന്നെ കുറിച്ച് ഒരു പാടു കേള്‍ക്കുന്നു എന്നാണ് . സ്ഥിരമായി അങ്ങിനെ ഉണ്ടാവാറില്ല എന്നര്‍ത്ഥം . സ്ഥിരമായി കേള്‍ക്കറുണ്ടെങ്കില്‍ പറയുക ഇങ്ങിനെ യാണ് .
I hear a lot about you.  

കൂടുതല്‍ വിവരങ്ങല്‍ക്ക് അടുത്ത പോസ്ററ് വരെ കാത്തിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ