ഇംഗ്ളീഷ് ബാലികേറാമലയല്ല.
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ മിക്ക സ്കൂളുകളിലും പഠിപ്പിക്കുന്നത് ഇംഗ്ളീഷ് ഭാഷയല്ല, മറിച്ച് ആ ഭാഷയുടെ വ്യാകരണനിയമങ്ങളാണ്.ഫലമോ ഇംഗ്ളീഷ ഭാഷ കൈകാര്യം ചെയ്യാന്‍ സ്കൂള്‍ കോളേജ് വിദ്യാഭ്യാസം നേടിയവര്‍ക്കാകുന്നില്ല. ഇത്തരത്തില്‍ ഇംഗ്ളീഷ് പഠിച്ച് ഒന്നും ചെയ്യാനാവതെ നടന്ന ഒരു വ്യക്തിയാണു ഞാനും.ലോകത്തോട് സംവദിക്കണമെങ്കില്‍ ലോകഭാഷയായ ഇംഗ്ലീഷ് വശമില്ലാതെ നിവൃത്തിയില്ല താനും. ഏതുവിവരം വെണമെങ്കിലും ഇന്‍റര്‍ നെററില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാണ്. എന്നാല്‍ ആഗലേയം വശമില്ലെങ്കില്‍ നിവൃത്തിയില്ല. ഇംഗ്ളീഷ് പ്രയോഗിക്കുവാനുള്ള ആഗ്രഹത്തില്‍ നിന്നുമുണ്ടായ നിരന്തര പരീക്ഷണ ഗവേഷണങ്ങളുടെ ഫലമായി ചില സൂത്രവാക്യങ്ങള്‍ സ്വന്തമായി രൂപപ്പെടുത്തുകയും അവ പ്രയോഗിച്ച് ഭാഷ മെച്ചപ്പെടുത്തുകയും വിജയകരമായി ഇംഗ്ളീഷ് പ്രയോഗിക്കുകയും ചെയ്യുന്നു. സംസാരിക്കുകയും ഔദ്യോഗിക എഴുത്തുകള്‍ മുതല്‍ കഥകള്‍ വരെ രചിക്കുകയും ചെയ്യുന്നു. ഞാന്‍ പഠിച്ച രീതി ഇംഗ്ളീഷ് പഠിക്കാന്‍ ആഗ്രഹമുള്ളവരെ പരിചയപ്പെടുത്തുകയും നേരിട്ട് സഹായമാവശ്യമുള്ളവര്‍ക്ക് Skype വഴി ക്ളാസ്സുകള്‍ നല്കി സഹായിക്കുവാനുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
പലതരത്തിലും വേണ്ടതിലധികം വ്യാകരണനിയമങ്ങള്‍ പഠിച്ച് ആനവിഡ്ഢിത്തം എഴുന്നള്ളിക്കുന്നവരെ അനവധി എനിക്കറിയാം. ഒന്നുരണ്ടുദാഹരണങ്ങള്‍ ഇതാ ശ്രദ്ധിക്കൂ.
ഒരു സുഹൃത്തുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുയാണ് നിങ്ങള്‍ , ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് തിരുവനന്തപുരത്താണെന്നുമിരിക്കട്ടെ. നിങ്ങള്‍ക്കദ്ദേഹത്തോടുപറയണം "ഞാന്‍ ബാംഗ്ളൂരില്‍ പോയിട്ടുണ്ടെ"ന്ന് .
ഇതാ ശ്രദ്ധിക്കൂ വ്യാകരണനിയമങ്ങള്‍ കലക്കികുടിച്ച നിങ്ങളുടെ സംഭാഷണം ഇങ്ങിനെയായിരിക്കും I have gone to Bangaloore. 'ഉണ്ട്' എന്നതിന് have/has ഉപയോഗിക്കണം എന്നതിനു നിങ്ങള്‍ക്കശേഷം സംശയമില്ല. അല്ലെങ്കില്‍ തന്നെ present prefect tense ആയതുകൊണ്ട് have/has ഉപയോഗിക്കണമെന്നത് വ്യാകരണത്തിലെ അലംഘിത നിയമമാണല്ലോ? അ പ്പോള്‍ 'പോയിട്ടുണ്ട്' എന്നതിന് have gone എന്നല്ലാതെ മറെറന്താണ് ?
എന്നാല്‍ I have gone to Bangaloore എന്നതിന്‍റെ അര്‍ത്ഥം ഞാന്‍ ബാംഗ്ളൂരില്‍ പോയിരിക്കുകയാണ് തിരിച്ചെത്തിയിട്ടില്ല എന്നാണ് . എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ മുമ്പ് ബാംഗ്ളൂരില്‍ പോയിട്ടുണ്ട് എന്നര്‍ത്ഥത്തിലാണെങ്കില്‍ I have been to Bangaloore എന്നു പറയണം. എ ന്തുകൊണ്ട് ?
അതുപോലെ നിങ്ങള്‍ പന്തുകളിച്ച് ക്ഷീണിച്ച് കിതച്ചുവരുന്നതു കണ്ട് നിങ്ങളുടെ സുഹൃത്തു ചോദിക്കുന്നു 'നീ എന്തു ചെയ്യുകയായിരുന്നു' എന്ന് .നിങ്ങള്‍ക്കതിനുത്തരം ഇംഗ്ളീഷില്‍ പറയണം 'ഞാന്‍ പന്തുകളിക്കുകയായിരുന്നു എന്ന് ' . വ്യാകരണനിയമങ്ങളൊക്കെ അറിയാവുന്ന നിങ്ങള്‍ ഒന്നാലോചിച്ചു. 'ആയിരുന്നു' എന്നതിന് was എന്നാണല്ലോ അങ്ങിനെ വളരെ നന്നായി ആലോചിച്ച് നിങ്ങള്‍ 'തട്ടി' ഇംഗ്ളീഷില്‍ 'I was playing football' ഈ വാചകത്തില്‍ വ്യാകരണത്തെറെറാന്നുമില്ല. അര്‍ത്ഥത്തില്‍ തെററുണ്ടാകും. യഥാര്‍ത്ഥത്തില്‍ പറയേണ്ടത് 'I have been playing football' എന്നാണ് . എന്തുകൊണ്ട് ?
ഏററവും രസകരമായ സംഭവമിതൊന്നുമല്ല, ശ്രദ്ധിക്കൂ. നി ങ്ങള്‍ക്ക് ഒരാളോട് ചോദിക്കണം ' നിങ്ങളെ ആര് സ്നേഹിക്കുന്നു" എന്ന് അടുത്തതായി 'നിങ്ങള്‍ ആരെ സ്നേഹിക്കുന്നു' എന്നു ചോദിക്കണം എന്തു ചെയ്യും? മിക്കയാളുകളും ഒരേ ചോദ്യം തന്നെ രണ്ടു സന്ദര്‍ഭങ്ങളിലും വെച്ചുകാച്ചും , ഇങ്ങനെ who loves you?
who loves you? എന്നാല്‍ ആര് നിന്നെ സ്നേഹിക്കുന്നു എന്നണ്. നീ ആരെ സ്നേഹിക്കുന്നു എന്ന ചോദ്യം ഇങ്ങിനെയാണ് who do you love?( ആധുനിക ഇംഗ്ളീഷില്‍ whom വേണമെന്നില്ല.) ഇതൊക്കെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ചെറിയ പൊടിക്കൈകളുണ്ട്. വെറുതെ tenses പഠിച്ചുകൊണ്ടുപോയാല്‍ പ്രയോഗിക്കാന്‍ പററില്ല. ഏത് tense ഏത് അര്‍ത്ഥം കിട്ടാന്‍ എങ്ങിനെ എവിടെയാണ് പ്രയോഗിക്കേണ്ടതെന്നാണ് മനസ്സിലാക്കേണ്ടത് , മാത്രം പോരാ , പ്രയോഗിച്ചു പഠിക്കുക കൂടിവെണം .
' ഞാന്‍ എത്തിയപ്പോള്‍ ബസ്സുപോയിട്ടുണ്ടായിരുന്നു ' എന്നു പറയണം എന്നിരിക്കട്ടെ , എങ്ങിനെ പറയും? പലരും ഇങ്ങിനെ പറയുന്നതു കേട്ടിട്ടുണ്ട് when I came, bus went. അവരിങ്ങനെ പറയുന്നതിനു കാരണം സംഗതി Past tense ആണ് അതുകൊണ്ട് past ലങ്ങുതട്ടിയാല്‍ മതി എന്നു കരുതിയാണ്. അര്‍ത്ഥം ശരിയാകണമെങ്കില്‍ ഇങ്ങിനെ പറയണം when I came, bus had gone. ആദ്യത്തെ വാചകത്തിന്‍റെ അര്‍ത്ഥം ' ഞാന്‍ വന്നതും ബസ്സ് പോയി' എന്നാണ് . ഇതൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വഴികളുണ്ട് .
അവ മനസ്സിലാക്കാന്‍ തുടര്‍ന്നു വായിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ