2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

ദിനചര്യ ഇംഗ്ളീഷില്‍



ഒരാളുടെ ദിനചര്യകള്‍ വിവരിക്കണമെന്നിരിക്കട്ടെ , നമ്മള്‍ ആശ്രയിക്കേണ്ടത് simple present tense നെയാണ് . കാരണം ദിനചര്യകള്‍ ഒരാളുടെ സ്ഥിരമായ സ്വഭാവമായിരിക്കുമല്ലോ. നമുക്ക് ഒരു ദിനചര്യ നോക്കാം. 

Image result for daily routine
"ഞാന്‍ രാവിലെ 6 മണിക്കെഴുന്നേല്‍ക്കുന്നു. അല്പനേരം ധ്യാനിക്കുന്നു. അതിനുശേഷം കുറച്ച്  യോഗാസനങ്ങള്‍ ചെയ്യുന്നു. പിന്നീട് പല്ലുതേക്കുകയും കുളിക്കുകയും ചെയ്യുന്നു. അടുത്തതായി പ്രാതല്‍ കഴിക്കുന്നു. പത്രവാര്‍ത്തകളിലൂടെ കണ്ണോടിക്കുന്നു  10 മിനിററിനു    ശേഷം ജോലിക്കു  പോകുന്നു." 

ഇതിനെ ഇംഗ്ളീഷിലേക്കു മാററാം . കടുപ്പിച്ചു കാണിച്ചിരിക്കുന്ന ക്രിയകള്‍ ശ്രദ്ധിക്കുക. രണ്ടിലും അവയുടെ വ്യത്യാസവും. 

"I wake up at 6.00 in morning.I Meditate a while. After that I perform some yoga. Then I brush teeth and bath. Next, I have my breakfast. I go through paper news and after 10 minutes I go to work." 

ഇതിലെ ഞാനെന്നതിനു പകരം "അവന്‍" എന്നാക്കി ക്രിയയിലെ വ്യത്യാസം നോക്കൂ .

He wakes up at 6.00 in morning. He meditates a while. After that he performs some yoga. Then he brushes teeth and baths. Next, he has breakfast. He goes through paper news and after 10 minutes he goes to work.


ഈ വീഡിയോ നിങ്ങളെ സഹായിക്കും 
ഇതില്‍ നിന്നും മറെറാരു കാര്യം കൂടി മനസ്സിലാക്കാം ശ്രദ്ധിക്കൂ. നിങ്ങള്‍ ദിവസവും രാവിലെ ഏതെങ്കിലും വേദവാക്യങ്ങള്‍ വായിക്കുന്ന പതിവും ഉണ്ട് , എങ്ങിനെ പറയും? വേദങ്ങള്‍ക്കു പൊതുവായി ഇംഗ്ളീഷില്‍ Scripture എന്നു പറയാറുണ്ട് . അപ്പോള്‍ ഇതിനെ ഇങ്ങനെ പറയാം.

I read scripture every day.  

എന്നാല്‍ നിങ്ങള്‍ അങ്ങിനെ പതിവി ല്ല , പക്ഷെ നിങ്ങള്‍ ഒരു വിശുദ്ധഗ്രന്ധം കുറേ ദിവസമായി. വായിച്ചുകൊണ്ടിരിക്കുകയാണ് ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി. ഇതിനെ ഇംഗ്ളീഷില്‍ എങ്ങനെ സൂചിപ്പിക്കും? സംശയമൊന്നും വേണ്ട. ഇത് താല്‍ക്കാലികമായ ഒരു പ്രവര്‍ത്തിയായതിനാല്‍  continuous tenseലാണ് പറയെണ്ടത് . എന്നു വെച്ചാല്‍ 

I am reading scripture എന്നാണ് പറയെണ്ടത് . I read scripture എന്നല്ല.

ഇതു മനസ്സില്‍ തങ്ങി നില്കാന്‍ ഒരു താര്‍ക്കിക സൂത്രം അവതരിപ്പിക്കാം നോക്കൂ.  പിതാവ് പഠനമുറിയിലിരിക്കുന്ന മകനോട് ചോദിക്കുകയാണ് , 

what are you doing?  അതിന് ഉത്തരം മകന്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ .
I read books. പിതാവ് നോക്കുമ്പോള്‍ മകന്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിതാവിനു ദേഷ്യം വന്നു. മകന്‍ പറഞ്ഞു , ഞാന്‍ പറഞ്ഞത് "I read books"  എന്നല്ലെ " I am reading books"  എന്നല്ലല്ലോ. 

മനസ്സിലായിക്കാണും എന്നു പ്രതീക്ഷിക്കുന്നു. I read books  എന്ന് പറഞ്ഞാല്‍ പറയുന്ന സമയത്ത് അത് നടക്കുകയാണെന്ന് അര്‍ത്ഥമില്ല (കമന്‍ററിയില്‍ ഒഴിച്ച് ) . അത് ശീലമാണെന്നോ അങ്ങിനെ സ്ഥിരമായി ചെയ്യാറുണ്ട് എന്നൊക്കെയാണ് അര്‍ത്ഥം. പറഞ്ഞ സമയത്ത് അങ്ങിനെ നടക്കുന്നു എന്നര്‍ത്ഥം വരണമെങ്കില്‍ I am reading books എന്നു പറയണമായിരുന്നു.    

ശേഷം അടുത്ത പോസ്ററില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ