2016, നവംബർ 15, ചൊവ്വാഴ്ച

പഠിച്ചതൊന്നു പയററാം

അപ്പോള്‍ നാം പഠിച്ചുകൊണ്ടിരിക്കുന്നത് Present simple ഉം Present continuous ഉം എന്തിനുപയോഗിക്കുന്നു എവിടെ ഉപയോഗിക്കുന്നു എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് . ഈ രണ്ടു തരം വാചകങ്ങളുടേയും നിഷേധരൂപവും ചോദ്യരൂപവും കൂടി മനസ്സിലാക്കേണ്ടതുണ്ട് . അതിനുമുമ്പായി നമുക്കിതൊക്കെ ഒന്നുകൂടി പയററി നോക്കണ്ടേ ? ഇതാ താഴെ ഒരു കളരി ഒന്നു പയററിയെ , കാണട്ടെ .

ഇതു ഇംഗ്ളീഷിലേക്കു മാററുക. 


വിനയന്‍ എന്നും രാവിലെ സ്കൂളില്‍ പോകും. അവന്‍ നന്നായി പഠിക്കും . അദ്ധ്യാപകര്‍ക്കെല്ലാം അവനെ ഇഷ്ടമാണ് . സഹപാഠികളെയെല്ലാം അവന്‍ സഹായിക്കും. ഇന്നവന്‍ ആശുപത്രിയില്‍ പോവുകയാണ് . പതുക്കെയാണ് അവന്‍ നടക്കുന്നത് . അച്ചന്‍ പിന്നാലെയുണ്ട് .  

ആശുപത്രി എന്നും രാവിലെ 8നു തുറക്കും. ഡോക്ടര്‍ താല്കാലികമായാണ് ജോലിചെയ്യുന്നത് . മറെറല്ലാ ജോലിക്കാരും സ്ഥിരമായി അവിടെ  ജോലിചെയ്യുന്നു . സാധാരണ എന്നും രാവിലെ 9ന് ഫര്‍മസിസ്ററ് മരുന്നു  കൊടുക്കുകയായിരിക്കും. ഇയ്യിടെയായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു . 

വിനയന്‍ വരുന്നു, ഒ.പി ടിക്കെറെറടുക്കുന്നു. ഡോക്ടറുടെ അടുത്തേക്ക് നീങ്ങുന്നു. ഡോക്ടര്‍ ഇരിക്കാന്‍ പറയുന്നു. വിനയന്‍ ഇരിക്കുന്നു. ഡോക്ടര്‍ പരിശോധിക്കുന്നു, കുറിപ്പെഴുതുന്നു. അച്ചന്‍ അടുത്തു നില്കുകയാണ് . നേരെ ഫാര്‍മസിയിലെക്ക് പോകുന്നു. വെളിയില്‍ രോഗികള്‍ കാത്തുനില്കുക്കയാണ് . നഴ്സ് കുറിപ്പുനോക്കുന്നു , ഇന്‍ജക്ഷനു മരുന്നെടുക്കുന്നു . അവള്‍ വിനയനോട് സംസാരിക്കുന്നു, പലതും .  അവനോട് സംസാരിക്കുന്നത്  നഴ്സ് ഇഷ്ടപ്പെടുന്നു. ഇന്‍ജക്ഷന്  ശേഷം മരുന്നു വാങ്ങുന്നു .

ഈ വിഡിയോ ശ്രദ്ധിക്കുക. 





Vinayan goes to school everyday morning. He studies well. All teachers like him. He helps his classmates. Today he is going to hospital. He is walking slowly. Father is following.

Hospital opens at 8 in morning, everyday. Doctor is working temporarily. All Other staff work permanently there. Pharmacist is usually giving medicine at 9.00 in morning everyday. Number of patients are increasing recently.    

Vinayan comes and takes O.P ticket. Moves to Doctor. Doctor says to sit. Vinayan sits. Doctor checks him up and prescribes. Father is standing near by. Goes straight to pharmacy. Patients are waiting outside. Nurse checks the prescription and takes injection medicine. She speaks to vinayan many things. She is loving to speak to Vinayan. After injection, he gets medicine.  

ആദ്യത്തെ ഖണ്ഡികയിലെ ആദ്യത്തെ മൂന്ന് വാചകങ്ങളും Present simple ആണ് കാരണം അതുമൂന്നും വിനയന്‍റെ സ്ഥിരസ്വഭാവമായതുകൊണ്ട് . നാലമത്തെ വാചകം Present continuousലാണ് (he is going)  കാരണം അത് അപ്പോള്‍ നടക്കുന്ന താല്കാലിക പ്രവര്‍ത്തനമാണ് . അഞ്ചാമത്തേയും ആറാമത്തേയും വാചകങ്ങളും അങ്ങിനെത്തന്നെ താല്കാലിക പ്രവര്‍ത്തനങ്ങളാണ് സ്ഥിരസ്വഭാവമോ പ്രതിഭാസമോ ഒന്നും അല്ല. 

രണ്ടാമത്തെ ഖണ്ഡിക ആദ്യത്തെ വാചകം simple ആണ് കാരണം അതെന്നും നടക്കുന്നതാണ് . സ്ഥിരമാണ് . രണ്ടാമത്തെ വാചകം  Doctor is working എന്നാണ് ,   continuous, കാരണം അവിടെ അദ്ദേഹം സ്ഥിരജോലിയല്ല ചെയ്യുന്നത്  , താല്കാലികം. ഇതില്‍ നാലാമത്തെ വാചകം ശ്രദ്ധിക്കുക , അതൊരു സ്ഥിരം പ്രവൃത്തിയായിരുന്നിട്ടും "Pharmacist is usually giving" എന്ന് continuous ലാണ് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടായിരിക്കും? Pharmacist usually gives medicine at 9.00 എന്നുപറഞ്ഞാല്‍ ആ സമയത്ത് അതു നടന്നുകൊണ്ടിരിക്കുകയായിരിക്കും എന്നുറപ്പില്ല. ആ സമയത്ത് തുടങ്ങുന്നു എന്നേ അര്‍ത്ഥമുള്ളു. Hospital opens at 8 in morning എന്നു പറഞ്ഞതുപോലെ . ഇവിടെ അര്‍ത്ഥ്മാക്കുന്നത് എന്നും 9 മണിക്ക് നോക്കിയാല്‍ മരുന്നുകൊടുക്കുക എന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരിക്കും എന്നാണ് , സ്ഥിരമായും 9 മണിക്ക് താല്കാലികമായും എന്ന് വ്യാഖ്യാനിക്കാം. അടുത്ത വാചകം Number of patients are increasing recently എന്നാണ് സ്ഥിരപ്രതിഭാസമൊന്നുമല്ല. മാററങ്ങളെ പ്രവണതകളെയൊന്നും സ്ഥിരമായി പരിഗണിക്കില്ല. Freaks are wearing low-waist   എന്നേ പറയൂ. കാരണം മാററങ്ങള്‍ പ്രവണതകള്‍ ഇതൊന്നും സ്ഥിരമല്ലാത്ത് അതുകൊണ്ട് . 

മൂന്നാമത്തെ ഖണ്ഡിക മുഴുവന്‍ ദൃക്ക്സാക്ഷി  വിവരണമാണ് ആയതിനാല്‍ മിക്കവാറും എല്ലാം simple ആയിരിക്കും താരതമ്യേന ദൈര്‍ഘ്യമുള്ള പ്രവൃത്തികളൊഴിച്ച് . ആറമാത്തെ  Father is standing എന്ന് വാചകവും എട്ടാമത്തെ Patients are waiting എന്ന വാചകവും നോക്കിയാല്‍ മനസ്സിലാകും  നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളിലെ താരതമ്യേന ദൈര്‍ഘ്യമുള്ളവയാണവയെന്ന്, ആയതിനാല്‍ ദൃക്ക്സാക്ഷിവിവരണത്തില്‍ continuous ഉപയോഗിക്കുന്നു. പതിനൊന്നാമത്തെ വാചകം She is loving to speak to Vinayan എന്നാണ് . സാധാരണ ഇങ്ങനെ കേട്ടുകാണില്ല. She loves to speak എന്നൊക്കെയായിരിക്കും കേട്ടിരിക്കുക. ശരിയാണ് , Love, hate, consider, think തുടങ്ങിയ മാനസിക പ്രക്രിയകളൊക്കെ സാധാരണയായി simple presentലാണ് പറയുന്നത് . എന്നാല്‍ ഇവിടെയും താല്കാലിക പ്രശ്നം കടന്നുവരാം ചില സന്ദര്‍ഭങ്ങളില്‍ . She loves to speak എന്നു പറഞ്ഞാല്‍ ' അവള്‍ക്ക് സംസാരിക്കുന്നത് ഇഷ്ടമാണ് '  എന്നാണ് . She is loving to speak എന്നു പറഞ്ഞാല്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നും അതിഷ്ടമാണെന്നുമാണര്‍ത്ഥം . മനസ്സിലാകുന്നുണ്ടെന്നു കരുതുന്നു.

ഈ വീഡിയോ വീക്ഷിക്കൂ. റഷ്യന്‍ അദ്ധ്യാപികയാണ് ഉച്ചാരണത്തില്‍ ആ വ്യത്യാസം കാണും .  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ