നമ്മള്‍ക്കു ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു കാര്യമാണ് മററുള്ളവരില്‍ ആരോപണം ഉന്നയിക്കുകയെന്നത് . ജീവ വായു പോലെയാണത് ഇപ്പോള്‍ . സംസാര ശൈലിയില്‍ ഒഴിച്ചുകൂടാന്‍ കഴിയില്ല ഈ ആരോപണശൈലി. പലപ്പോഴും "അവന് അങ്ങിനെത്തന്നെയാണ് " അല്ലെങ്കില്‍ "സ്ഥിരം പരിപാടിയാണ് " അതുമല്ലെങ്കില്‍ "എന്നുമിങ്ങനെയാണ് " എന്നൊക്കെ അതിശയോക്തിയായി ആരോപിക്കാറുണ്ട് . യഥാര്‍ത്ഥത്തില്‍ ഇതവരുടെ സ്ഥിര സ്വഭാവമായിരിക്കില്ല. ആയിരുന്നുവെങ്കില്‍ simple present ല്‍ പറഞ്ഞാല്‍ മതി. ഇടക്കിടെ വ്യക്തികളില്‍ കാണുന്ന എന്തെങ്കിലും കാര്യത്തെയാണ് സ്ഥിരം എന്നു വീര്‍പ്പിച്ചു കാണിക്കുന്നത് , അത് നമ്മുടെ അനിഷ്ടം നിമിത്തമാണ് . ആയതിനാല്‍ അനിഷ്ടടമായ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നതിന് Present continuous ഉപയോഗിക്കണം പക്ഷെ മേല്‍പ്പറഞ്ഞപോലെ ഊതി വീര്‍പ്പിച്ച അര്‍ത്ഥം ലഭിക്കാന്‍ അതില്‍
always, constantly, continually, forever
എന്നീ മസാല പ്രയോഗങ്ങള്‍ ചേര്‍ത്ത് നിറം കൊടുത്താല്‍ മതി.മനോഹരമായ ആരോപണങ്ങള്‍ അല്ലെങ്കില്‍ "പണി" സംസാരത്തിലൂടെ കൊടുക്കാം. നോക്കൂ.
അവന് എപ്പോഴും പരാതി പറയും .
He is always complaining. എന്നാണ് പറയേണ്ടത്
He always complains എന്നു പറയരുത് കാരണം ഇതവനിടക്കിടെ ചെയ്യുന്ന കാര്യമാണ് അല്ലാതെ സ്ഥിര സ്വഭാവ മല്ല. അവനു പകരം " അവര്‍" എന്നാണെങ്കില്‍
They are always complaining എന്നാണ് .
She is always forgetting her key എന്നു പറഞ്ഞാല്‍ എന്നും താക്കോല്‍ മറക്കുന്ന സ്വഭാവമുണ്ടെന്നല്ല, ഇടക്കിടെ മറക്കുക പതിവാണെന്നാണ് , അത് അത്ര ഇഷ്ടമുള്ള കാര്യമല്ലാത്തതു കാരണം നാം അല്പം പെരുപ്പിച്ചു പറയുന്നു. She ക്കു പകരം They ആണെങ്കില്‍
They are always forgetting their keys എന്നണ് .
You are forever asking me help എന്നു വെച്ചാല്‍ നീ എല്ലായ്പ്പോഴും സഹായം ചോദിച്ചു കൊണ്ടിരിക്കയാണ് , (വേറെ പണിയൊന്നുമില്ലെ എന്നൊക്കെ ഉദ്ദേശം ) . യഥാര്‍ത്ഥത്തില്‍ എപ്പോഴുമാണോ ? അല്ല, ഇടക്കിടെ ചോദിക്കുന്നു , അതിഷ്ഠപ്പെടുന്നില്ല . അതുകൊണ്ട് പെരുപ്പിച്ചു പറയുന്നു. മലയാളത്തില്‍ തുല്യ അര്‍ത്ഥം ഇങ്ങിനെയാണ് "എപ്പോള്‍ നോക്കിയാലും സഹായം ചോദിച്ചുകൊണ്ട് " .
The opposition is constantly criticizing Government. എന്നുവെച്ചാല്‍ എന്നും നേരം വെളുത്താല്‍ വൈകുന്നേരം വരെ പ്രതിപക്ഷത്തിന്റെ പണി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് എന്നല്ല. അ വര് ഇടക്കിടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നു . നമ്മള് ഭരണപക്ഷത്തിന്റെ ആളുകളായതിനാല്‍ ഇഷ്ഠപ്പെടുന്നില്ല . ആയതിനാല്‍ simple present ഉപയോഗിക്കുന്നില്ല, മറിച്ച് continuous ല്‍ "സ്ഥിരം" എന്നര്‍ത്ഥമുള്ള constantly ഉപയോഗിക്കുന്നു.
ഇപ്പറഞ്ഞ ഉദാഹരണമെടുത്ത് വിശദമായി പരിശോധിച്ചാല്‍ ഇതിന്റെ പ്രയോഗം മനസ്സില്‍ മായതെ നില്ക്കും, പെട്ടെന്നു മനസ്സിലാകിം.
ഭരണപ്ക്ഷം ആരോപിക്കുകയാണ് "പ്രതിപക്ഷം എപ്പോഴും വിമര്‍ശിക്കുകയാണ്" എന്ന് . അതിനുവെണ്ടി simple present ഉപയോഗിക്കുന്നു എന്നു വിചാരിക്കുക . ഇങ്ങനെ
Opposition criticizes Government.
എന്നു പറഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ സ്വഭാവമതാണ് എന്നര്‍ത്ഥം അപ്പോള്‍ അതിനു ഗൌരവുമില്ല. അപ്പോള്‍ അതിനിങ്ങനെ മാററിപ്പറഞ്ഞു എന്നിരിക്കട്ടെ
Opposition is criticizing Government.
ഇതിനര്‍ത്ഥം ഇപ്പോള്‍ അങ്ങിനെ ചെയ്യുന്നു അല്ലെങ്കില്‍ ഇയ്യിടെയായി അങ്ങിനെ ചെയ്യുന്നു എന്നെയുള്ളു , എന്നു വെച്ചാല്‍ അതിനു കാരണമുണ്ട് എന്നാണ് , പ്രതിപക്ഷത്തിനു സന്തോഷമാകും എന്നാല്‍ ഭരണപക്ഷം ഉദ്ദേശിച്ച മൂര്‍ച്ച ആരോപണത്തിനു കിട്ടിയില്ല . അതു നികത്താന്‍ മേല്‍പ്പറഞ്ഞ വാചകത്തില്‍ constantly എന്നു ചേര്‍ത്താല്‍ മതി.
Opposition is constantly criticizing Government. "പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുക" എന്നര്‍ത്ഥം ലഭിക്കും.
മന്നസ്സിലായിക്കാണും , രാഷ്ട്രീയം പറഞ്ഞാല്‍ മനസ്സിലാകാത്തവരായി കേരളത്തിലാരുമില്ലല്ലോ .
നമ്മുടെ സ്കൂളുകളിൽ ഇംഗ്ളീഷ് ഭാഷയല്ല പഠിപ്പിക്കുന്നത്, വ്യാകരണമാണ്. അതുകൊണ്ട് ഭാഷപ്രയോഗം സാദ്ധ്യമല്ല. ഞാനും അങ്ങിനെ പഠിച്ച് ഒന്നിനും കഴിയാതെ വർഷങ്ങളുടെ നിരീക്ഷണത്തിലൂടെ ഈ ഭാഷ പഠിക്കേണ്ട രീതി മനസ്സിലാക്കി പഠിച്ച് വിജയകരമായി സംസാരം കത്തുകള്‍ ലേഖനങ്ങള്‍ കഥകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഒരാളാണ്. ആ നിലയിൽ ഞാൻ പഠിച്ച രീതി മറ്റുള്ളവർക്ക്പരിചയപ്പെടുത്തുകയാണ്.ആവശ്യമുള്ളവർക്ക് Skype വഴി ക്ളാസുകൾ നല്‍കുന്നതാണ് . എന്റെ ഇംഗ്ളീഷ് ബ്ളോഗുകള് ഇതിന്റെ സൈഡ്ബാറിലുണ്ട് "എന്റെ ബ്ളോഗ് പട്ടിക" തലക്കെട്ടില്‍ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ