കഴിഞ്ഞ പോസ്ററില്‍ നാം പഠിച്ചത് കമന്‍ററികളിലും കഥപറയുന്നതിലും Present simple എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് . ദൃക്ക്സാക്ഷിവിവരണം പോലെത്തന്നെയാണ് തിരക്കഥയും.
ഒരു തിരകഥ തയ്യാറാക്കുകയാണ് പഠിച്ച വസ്തുതകള്‍ അനുസരിച്ച് അതെങ്ങനെയെന്നു നോക്കാം. ആദ്യം മലയാളത്തില്‍ തയ്യാറാക്കാം എന്നിട്ട് ഇംഗ്ളീഷിലേക്കു മാററാം. തിരക്കഥകള്‍ മിക്കതും കമന്‍ററികള്‍ പോലെയാണ് .
ഒരു കവല. പാതയോരത്ത് ഒരു യുവാവ് ചായ വില്‍ക്കുന്നു. ഒരു ഉത്തരേന്ത്യന്‍ യുവതി പാതയോരത്ത് നില്കുകയാണ്. ട്രാഫിക്ക് സിഗ്നല്‍ ചുവപ്പാകുന്നു. വാഹനങ്ങള്‍ ഒന്നിനുപിറകെ മറെറാന്നായി നിന്നു . യുവതി റോഡില്‍ നില്കുന്ന ഒരു ആഡംബര കാറിനെ ലക്ഷ്യമാക്കി നീങ്ങുന്നു. കാറിന്‍റെ ഗ്ളാസ് താഴ്ന്നു. യുവതി കൈവേലയില്‍ നിര്‍മ്മിച്ച പാവയെ കാണിക്കുന്നു, സംസാരിക്കുന്നു. പതയോരത്തെ യുവാവ് ഒരു കാല്‍ നടക്കാരനു വേണ്ടി ചായ ഉണ്ടാക്കുന്നു, ചായടംബ്ളറും കയ്യും മുകളിലോട്ട് പോകുന്നു. കണ്ണ് യുവതിയുടെ പിന്നാലെയും , ചായതാഴോട്ട് ഒഴുകുന്നു , കൈയില്‍ വീണു പൊള്ളുന്നു . ഗ്ളാസ് താഴെ വീഴുന്നു, ചായയും ഗ്ളാസും നഷ്ടപ്പെടുന്നു. യുവതി പാവ കൊടുക്കുന്നു, നോട്ടുകള്‍ വാങ്ങുന്നു,കാറിന്‍റെ ഗ്ളാസ് മുകളിലോട്ട് പൊങ്ങുന്നു അവള്‍ സ്ഥലം വിടുന്നു.
Script.
A junction. A young man is selling tea on the footpath. A north Indian young lady is standing on the footpath. Traffic signal turns red. Vehicles stop one after the other. Young lady approaches a luxury car on the road, the glass of the car goes down. She shows a handicraft doll and talks. The young man on the footpath makes a tea for a pedestrian. The tumbler and his hand go up. And his eyes after the lady , flows the tea down wards and falls on his hand and burns. Glass falls down and he loses glass and tea. The young lady gives the doll and gets money, glass of the car goes up and she leaves the place.
ഇതില്‍ യുവാവ് ചായ വില്കുന്നതും യുവതി പാതയോരത്തു നില്കുന്നതും continuous tense ല്‍ ആണ് കാരണം ആ രണ്ടു പ്രവര്‍ത്തിയും താരതമ്യേനെ മററു പ്രവര്‍ത്തികളില്‍ നിന്നും ദൈര്‍ഘ്യമുള്ളവ ആകയാല്‍ അല്ലെങ്കില്‍ പറയാന്‍ പോകുഅന്നതിന്‍റെ പശ്ചാത്തലമായതിനാല്‍ . ബാക്കിയെല്ലാം simple present tense ലാണ് . The tumbler and his hand goes up അല്ല go up ആണ് ശ്രദ്ധിക്കുക . ബഹുവചനമാണ് കയ്യും ടംബ്ളറും രണ്ടും ചേര്‍ന്നാണ് മുകളിലോട്ട് പോകുന്നത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ