2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

കമന്‍ററികള്‍ വര്‍ത്തമാനത്തില്‍

ഇംഗ്ളീഷ് കേട്ടുകൂടി പഠിക്കേണ്ടതുണ്ട് ആയതിനാല്‍ ഇനിയങ്ങോട്ട് ആഡിയോയുടെ സഹായവും കൂടിയുണ്ടാകും ക്രമേണ മലയാളം വിട്ട് മുഴുവന്‍ കളാസുകളും ഇംഗ്ളീഷിലാകും . കുറേ കഴിയുമ്പോള്‍ നിങ്ങളറിയാതെ തന്നെ നിങ്ങള്‍ ഇംഗ്ളീഷ് പറയാന്‍ പഠിച്ചിട്ടുണ്ടാവും . ക്ഷമ ആവശ്യമാണെന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. താഴെ കാണുന്ന ആഡിയോ പ്ളയറില്‍ ക്ളിക്കു ചെയ്താല്‍ അതിനു താഴോട്ടു വിവരിച്ചിട്ടുള്ള എല്ലാം നിങ്ങള്‍ക്കു വായിക്കുന്നതോടൊപ്പം എന്‍റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കുകയും ചെയ്യാം. 


താല്‍ക്കാലികമായതിനെ സൂചിപ്പിക്കാന്‍ continuous ഉം സ്ഥിരമായവയെ 
സൂചിപ്പിക്കാന്‍ simple എന്നുമാണ് നാം മനസ്സിലാക്കിയത് . എന്നാല്‍ 
കമന്‍ററികള്‍ എപ്പോഴും ഭൂരിഭാഗവും simple present tense ലായിരിക്കും. 
cricket, football തുടങ്ങിയവയുടെ commentary ശ്രദ്ധിക്കുക.
Image result for cricket commentary

Vijayan passes to Sathyan who shoots just over the bar. Kerala Police are attacking much more in this half. 

കഥകള്‍ പറയുമ്പോഴും പ്രധാന ഭാഗങ്ങള്‍  present simple ലും ബാക്കി വരുന്ന 
നീളമുള്ളതും ബാക്ക്ഗ്രൌണ്ട് സംഭവങ്ങളും continuousലും വിവരിക്കുന്നു. 

A man comes home at evening. He sees his door opened. Water is flowing from tap, in court yard. 

നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോഴും present simple tense ആണ് ഉപയോഗിക്കുന്നത് . ഒരു യോഗാക്ളാസിലെ നിര്‍ദ്ദേശങ്ങള്‍  ശ്രദ്ധിക്കുക.

You hold your both hands up and inhale air maximum, make your knees straight and bent forward slowly then touch floor and exhale. 

അതുപോലെ നാം കാണുകയും വായിക്കുകയും കേള്‍ക്കുകയും ചെയ്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോഴും അവ അവതരിപ്പിക്കാന്‍ ആദ്യം simple 
present tense ആണ് ഉപയോഗിക്കുന്നത് .

I hear, I understand, I see തുടങ്ങിയ  പ്രസന്‍റ് സിംമ്പിള്‍ 
പ്രയോഗങ്ങളൂടെയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ അവ റിപ്പോര്‍ട്ടു ചെയ്യുന്നത് .

I hear US president is going to visit India.
I understand that Government has allotted three crores to make college classes smart.
I gather that stray dogs have murdered a 90 years old man.

ദിനചര്യ ഇംഗ്ളീഷില്‍



ഒരാളുടെ ദിനചര്യകള്‍ വിവരിക്കണമെന്നിരിക്കട്ടെ , നമ്മള്‍ ആശ്രയിക്കേണ്ടത് simple present tense നെയാണ് . കാരണം ദിനചര്യകള്‍ ഒരാളുടെ സ്ഥിരമായ സ്വഭാവമായിരിക്കുമല്ലോ. നമുക്ക് ഒരു ദിനചര്യ നോക്കാം. 

Image result for daily routine
"ഞാന്‍ രാവിലെ 6 മണിക്കെഴുന്നേല്‍ക്കുന്നു. അല്പനേരം ധ്യാനിക്കുന്നു. അതിനുശേഷം കുറച്ച്  യോഗാസനങ്ങള്‍ ചെയ്യുന്നു. പിന്നീട് പല്ലുതേക്കുകയും കുളിക്കുകയും ചെയ്യുന്നു. അടുത്തതായി പ്രാതല്‍ കഴിക്കുന്നു. പത്രവാര്‍ത്തകളിലൂടെ കണ്ണോടിക്കുന്നു  10 മിനിററിനു    ശേഷം ജോലിക്കു  പോകുന്നു." 

ഇതിനെ ഇംഗ്ളീഷിലേക്കു മാററാം . കടുപ്പിച്ചു കാണിച്ചിരിക്കുന്ന ക്രിയകള്‍ ശ്രദ്ധിക്കുക. രണ്ടിലും അവയുടെ വ്യത്യാസവും. 

"I wake up at 6.00 in morning.I Meditate a while. After that I perform some yoga. Then I brush teeth and bath. Next, I have my breakfast. I go through paper news and after 10 minutes I go to work." 

ഇതിലെ ഞാനെന്നതിനു പകരം "അവന്‍" എന്നാക്കി ക്രിയയിലെ വ്യത്യാസം നോക്കൂ .

He wakes up at 6.00 in morning. He meditates a while. After that he performs some yoga. Then he brushes teeth and baths. Next, he has breakfast. He goes through paper news and after 10 minutes he goes to work.


ഈ വീഡിയോ നിങ്ങളെ സഹായിക്കും 
ഇതില്‍ നിന്നും മറെറാരു കാര്യം കൂടി മനസ്സിലാക്കാം ശ്രദ്ധിക്കൂ. നിങ്ങള്‍ ദിവസവും രാവിലെ ഏതെങ്കിലും വേദവാക്യങ്ങള്‍ വായിക്കുന്ന പതിവും ഉണ്ട് , എങ്ങിനെ പറയും? വേദങ്ങള്‍ക്കു പൊതുവായി ഇംഗ്ളീഷില്‍ Scripture എന്നു പറയാറുണ്ട് . അപ്പോള്‍ ഇതിനെ ഇങ്ങനെ പറയാം.

I read scripture every day.  

എന്നാല്‍ നിങ്ങള്‍ അങ്ങിനെ പതിവി ല്ല , പക്ഷെ നിങ്ങള്‍ ഒരു വിശുദ്ധഗ്രന്ധം കുറേ ദിവസമായി. വായിച്ചുകൊണ്ടിരിക്കുകയാണ് ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി. ഇതിനെ ഇംഗ്ളീഷില്‍ എങ്ങനെ സൂചിപ്പിക്കും? സംശയമൊന്നും വേണ്ട. ഇത് താല്‍ക്കാലികമായ ഒരു പ്രവര്‍ത്തിയായതിനാല്‍  continuous tenseലാണ് പറയെണ്ടത് . എന്നു വെച്ചാല്‍ 

I am reading scripture എന്നാണ് പറയെണ്ടത് . I read scripture എന്നല്ല.

ഇതു മനസ്സില്‍ തങ്ങി നില്കാന്‍ ഒരു താര്‍ക്കിക സൂത്രം അവതരിപ്പിക്കാം നോക്കൂ.  പിതാവ് പഠനമുറിയിലിരിക്കുന്ന മകനോട് ചോദിക്കുകയാണ് , 

what are you doing?  അതിന് ഉത്തരം മകന്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ .
I read books. പിതാവ് നോക്കുമ്പോള്‍ മകന്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിതാവിനു ദേഷ്യം വന്നു. മകന്‍ പറഞ്ഞു , ഞാന്‍ പറഞ്ഞത് "I read books"  എന്നല്ലെ " I am reading books"  എന്നല്ലല്ലോ. 

മനസ്സിലായിക്കാണും എന്നു പ്രതീക്ഷിക്കുന്നു. I read books  എന്ന് പറഞ്ഞാല്‍ പറയുന്ന സമയത്ത് അത് നടക്കുകയാണെന്ന് അര്‍ത്ഥമില്ല (കമന്‍ററിയില്‍ ഒഴിച്ച് ) . അത് ശീലമാണെന്നോ അങ്ങിനെ സ്ഥിരമായി ചെയ്യാറുണ്ട് എന്നൊക്കെയാണ് അര്‍ത്ഥം. പറഞ്ഞ സമയത്ത് അങ്ങിനെ നടക്കുന്നു എന്നര്‍ത്ഥം വരണമെങ്കില്‍ I am reading books എന്നു പറയണമായിരുന്നു.    

ശേഷം അടുത്ത പോസ്ററില്‍ 

2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വര്‍ത്തമാന കാലം ആഗലേയത്തില്‍

നമ്മള്‍ എല്ലാവരും സ്കൂളുകളില്‍ നിന്നും പഠിച്ചിട്ടുള്ളത്, വ്യാകരണനിയമങ്ങളാണ് അതുകൊണ്ട് പറയത്തക്ക പ്രയോജനമൊന്നുമില്ലായെന്ന് ഞാന്‍ നേരത്തെ പറയുകയുണ്ടായി. നിയമമല്ല അതു പ്രതിഫലിപ്പിക്കുന്ന ആശയമെന്ത്  എന്നതാണ് പ്രായോഗിക പ്രശ്നം.  വെറും വ്യാകരണനിയമങ്ങള്‍ പാണ്ഡിത്യ പ്രശ്നം മാത്രമാണ് , പ്രായോഗിക പ്രശ്നമല്ല. പ്രയോഗികമായി നമ്മള്‍ പഠിച്ചിട്ടുള്ള tense നിയമങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്ന് പരിശോധിക്കാം.


ആദ്യമായി വര്‍ത്തമാന കാലത്തെ (Present tense) നോക്കാo 
എല്ലാ കാലങ്ങളിലും നാലു വകഭേദങ്ങളുണ്ട് 1.simple 2. continuous 3.perfect 4.perfect continuous. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തെ എടുത്ത് താരതമ്യ പഠനം നടത്തുകയാണ് . നിയമങ്ങളെയല്ല പ്രയോഗത്തെ,  അവ എവിടെ പ്രയോഗിക്കണം, വ്യത്യസ്ത പശ്ചാത്തലത്തില്‍ അവക്കുള്ള അര്‍ത്ഥവും അര്‍ത്ഥവ്യത്യാസവുമെന്ത് എന്നിവ.

He walks . ഇത് simple present
He is walking . ഇത് present continuous. 
I walk. They walk ക്രിയയുടെ കൂടെ 's' ഇല്ല കാരണം ബഹുവചനമാണ് എന്നതു തന്നെ. He walks, She walks എ ന്നിവയില്‍ ക്രിയയുടെ കൂടെ 's' കാണാം ഏകവചനമാണ് കര്‍ത്താവ് എന്നതിനാല്‍ . ശരി , അത് അത്രയേയുള്ളു പ്രധാനം അതല്ല. simple, continuous ഇവ എന്തിനാണ് പ്രയോഗിക്കുന്നത് എന്നു നോക്കാം.

നിത്യ സത്യങ്ങളെ കാണിക്കുവാന്‍ വേണ്ടി simple ഉപയോഗിക്കുന്നു.
Sun rises in the east. എന്നു പറഞ്ഞാല്‍ സൂര്യന്‍ കിഴക്കാണുദിക്കുന്നത് എന്നാണ് . അതങ്ങിനത്തന്നെയാണ് ഇനിയും അങ്ങിനെയായിരിക്കും .

എന്നാല്‍ Sun is rising എന്നു പറഞ്ഞാല്‍ സൂര്യന്‍ ഉദിക്കുകയാണ് എന്നാണ് , അതായത് പറയുന്ന സമയത്ത് ഉദയം എന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. വ്യത്യാസം ഇതാണ് 'ആകുന്നു'  എന്നതും 'ആണ് ' എന്നതും . അതുപോലെ നിത്യമായിട്ടുള്ള എന്തിനെയും simple  കൊണ്ട് സൂചിപ്പിക്കാം. ഒരാളുടെ സ്വാഭാവം പുകവലിക്കുന്നതാണെന് നിരിക്കട്ടെ നമുക്ക് പറയാം He smokes അല്ലെങ്കില്‍ He smokes daily എന്നൊക്കെ. എന്നാല്‍ അദ്ദേഹം പുകവലിക്കുകയാണ് എന്നു പറയുന്നതിങ്ങനെയാണ്. He is smoking. എന്നുവെച്ചാല്‍ പറയുന്നസമയത്ത് അവന്‍ വലിക്കുന്നുണ്ട് .  അത് സ്ഥിരം സ്വഭാവമാണെന്നൊന്നും അര്‍ത്ഥമില്ല.

അതായത് continuousല്‍ പറയുന്നതൊക്കെ താല്കാലികമായി നിലനില്പുള്ളവയാണ് എന്നാല്‍ simple ല്‍ സൂചിപ്പിക്കുന്നവ അങ്ങിനെയല്ല , സ്ഥിരമായവയാണ് .
He teaches in a school. സ്ഥിരമാണ് ആ ജോലി.
He is teaching in a school. സ്ഥിരമല്ല ജോലി. തല്ക്കാലത്തേക്കാണ് .

They go to school. അവര്‍ സ്കൂളില്‍ പോകുന്നു അതൊരു സ്ഥിരം പതിവാണ് , അവര്‍ വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ മറേറാ ആണ് എന്നര്‍ത്ഥം .
They are going to school. അവര്‍ സ്കൂളില്‍ പോകുകയാണ് . എന്നുവെച്ചാല്‍ ഇപ്പോള്‍ സ്കൂളിലേക്കാണ് പോകുന്നത് അത് സ്ഥിരം പരിപാടിയാണന്നര്‍ത്ഥമില്ല. എന്തോ ഒരാവശ്യം വന്നു അതുകൊണ്ട് അതുവരെ ഒന്നു പോകുകയാണ് .

Banks lend money. ബങ്കുകള്‍ പണം വായ്പ നല്കുന്നു. .അതവരുടെ
സ്ഥിരം ഏര്‍പ്പാടാണ്.
Banks are lending more money. ബാങ്കുകള്‍ കൂടുതല്‍ പണം വായ്പ നല്കുകയാണ് . അത് സ്ഥിര സ്വാഭവമല്ല ബാങ്കുകളുടെ ഇപ്പോള്‍ അങ്ങിനെ ചെയ്യുന്നു.

അര്‍ത്ഥവ്യത്യാസം ശ്രദ്ധിക്കുക.
We usually play cricket at 5.00 . ഞങ്ങള്‍ 5 മണിക്ക് സാധാരണ ക്രിക്കററ് കളിക്കുന്നു. എന്നു വെച്ചാല്‍ കളി തുടങ്ങുന്നു.
We are usually playing cricket at 5.00 . ഞങ്ങള്‍ സാധാരണ എന്നും 5 മണിക്ക് ക്രിക്കററ് കളിക്കുകയാണ് . എന്നു വെച്ചാല്‍ 5മണി സമയത്ത് എന്നും കളി നടക്കുകയാണ് .
I am hearing a lot about you. എന്നു വെച്ചാല്‍ ഈയിടെയായി ഞാന്‍ നിന്നെ കുറിച്ച് ഒരു പാടു കേള്‍ക്കുന്നു എന്നാണ് . സ്ഥിരമായി അങ്ങിനെ ഉണ്ടാവാറില്ല എന്നര്‍ത്ഥം . സ്ഥിരമായി കേള്‍ക്കറുണ്ടെങ്കില്‍ പറയുക ഇങ്ങിനെ യാണ് .
I hear a lot about you.  

കൂടുതല്‍ വിവരങ്ങല്‍ക്ക് അടുത്ത പോസ്ററ് വരെ കാത്തിരിക്കുക.

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഇംഗ്ളീഷ് ബാലികേറാമലയല്ല.

 ഇംഗ്ളീഷ് ബാലികേറാമലയല്ല.
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ മിക്ക സ്കൂളുകളിലും പഠിപ്പിക്കുന്നത് ഇംഗ്ളീഷ് ഭാഷയല്ല, മറിച്ച് ആ ഭാഷയുടെ വ്യാകരണനിയമങ്ങളാണ്.ഫലമോ ഇംഗ്ളീഷ ഭാഷ കൈകാര്യം ചെയ്യാന്‍ സ്കൂള്‍   കോളേജ് വിദ്യാഭ്യാസം നേടിയവര്‍ക്കാകുന്നില്ല. ഇത്തരത്തില്‍ ഇംഗ്ളീഷ് പഠിച്ച് ഒന്നും ചെയ്യാനാവതെ നടന്ന ഒരു വ്യക്തിയാണു ഞാനും.ലോകത്തോട് സംവദിക്കണമെങ്കില്‍ ലോകഭാഷയായ ഇംഗ്ലീഷ് വശമില്ലാതെ നിവൃത്തിയില്ല താനും. ഏതുവിവരം വെണമെങ്കിലും ഇന്‍റര്‍ നെററില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാണ്. എന്നാല്‍ ആഗലേയം വശമില്ലെങ്കില്‍ നിവൃത്തിയില്ല.  ഇംഗ്ളീഷ് പ്രയോഗിക്കുവാനുള്ള ആഗ്രഹത്തില്‍ നിന്നുമുണ്ടായ നിരന്തര പരീക്ഷണ ഗവേഷണങ്ങളുടെ ഫലമായി ചില സൂത്രവാക്യങ്ങള്‍ സ്വന്തമായി രൂപപ്പെടുത്തുകയും അവ പ്രയോഗിച്ച് ഭാഷ മെച്ചപ്പെടുത്തുകയും വിജയകരമായി ഇംഗ്ളീഷ് പ്രയോഗിക്കുകയും ചെയ്യുന്നു. സംസാരിക്കുകയും ഔദ്യോഗിക എഴുത്തുകള്‍ മുതല്‍ കഥകള്‍ വരെ രചിക്കുകയും ചെയ്യുന്നു. ഞാന്‍ പഠിച്ച രീതി ഇംഗ്ളീഷ് പഠിക്കാന്‍  ആഗ്രഹമുള്ളവരെ പരിചയപ്പെടുത്തുകയും നേരിട്ട് സഹായമാവശ്യമുള്ളവര്‍ക്ക്  Skype വഴി ക്ളാസ്സുകള്‍ നല്കി സഹായിക്കുവാനുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


പലതരത്തിലും വേണ്ടതിലധികം വ്യാകരണനിയമങ്ങള്‍ പഠിച്ച് ആനവിഡ്ഢിത്തം എഴുന്നള്ളിക്കുന്നവരെ അനവധി എനിക്കറിയാം. ഒന്നുരണ്ടുദാഹരണങ്ങള്‍ ഇതാ ശ്രദ്ധിക്കൂ.
ഒരു സുഹൃത്തുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുയാണ് നിങ്ങള്‍ , ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് തിരുവനന്തപുരത്താണെന്നുമിരിക്കട്ടെ.  നിങ്ങള്‍ക്കദ്ദേഹത്തോടുപറയണം "ഞാന്‍ ബാംഗ്ളൂരില്‍ പോയിട്ടുണ്ടെ"ന്ന് .
ഇതാ ശ്രദ്ധിക്കൂ വ്യാകരണനിയമങ്ങള്‍ കലക്കികുടിച്ച നിങ്ങളുടെ സംഭാഷണം ഇങ്ങിനെയായിരിക്കും I have gone to Bangaloore. 'ഉണ്ട്'  എന്നതിന് have/has ഉപയോഗിക്കണം എന്നതിനു നിങ്ങള്‍ക്കശേഷം സംശയമില്ല. അല്ലെങ്കില്‍ തന്നെ present prefect tense ആയതുകൊണ്ട് have/has ഉപയോഗിക്കണമെന്നത് വ്യാകരണത്തിലെ അലംഘിത നിയമമാണല്ലോ? അ പ്പോള്‍ 'പോയിട്ടുണ്ട്'  എന്നതിന് have gone എന്നല്ലാതെ മറെറന്താണ് ?

എന്നാല്‍ I have gone to Bangaloore എന്നതിന്‍റെ അര്‍ത്ഥം ഞാന്‍ ബാംഗ്ളൂരില്‍ പോയിരിക്കുകയാണ് തിരിച്ചെത്തിയിട്ടില്ല എന്നാണ് . എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ മുമ്പ് ബാംഗ്ളൂരില്‍ പോയിട്ടുണ്ട് എന്നര്‍ത്ഥത്തിലാണെങ്കില്‍ I have been to Bangaloore എന്നു പറയണം. എ ന്തുകൊണ്ട് ?

അതുപോലെ നിങ്ങള്‍ പന്തുകളിച്ച് ക്ഷീണിച്ച് കിതച്ചുവരുന്നതു കണ്ട് നിങ്ങളുടെ സുഹൃത്തു ചോദിക്കുന്നു 'നീ എന്തു ചെയ്യുകയായിരുന്നു'  എന്ന് .നിങ്ങള്‍ക്കതിനുത്തരം ഇംഗ്ളീഷില്‍ പറയണം 'ഞാന്‍ പന്തുകളിക്കുകയായിരുന്നു എന്ന് ' . വ്യാകരണനിയമങ്ങളൊക്കെ അറിയാവുന്ന നിങ്ങള്‍ ഒന്നാലോചിച്ചു. 'ആയിരുന്നു' എന്നതിന് was എന്നാണല്ലോ അങ്ങിനെ വളരെ നന്നായി ആലോചിച്ച് നിങ്ങള്‍ 'തട്ടി' ഇംഗ്ളീഷില്‍ 'I was playing football' ഈ വാചകത്തില്‍ വ്യാകരണത്തെറെറാന്നുമില്ല. അര്‍ത്ഥത്തില്‍ തെററുണ്ടാകും. യഥാര്‍ത്ഥത്തില്‍ പറയേണ്ടത്  'I have been playing football'  എന്നാണ് . എന്തുകൊണ്ട് ?

ഏററവും രസകരമായ സംഭവമിതൊന്നുമല്ല, ശ്രദ്ധിക്കൂ. നി ങ്ങള്‍ക്ക് ഒരാളോട് ചോദിക്കണം ' നിങ്ങളെ ആര് സ്നേഹിക്കുന്നു" എന്ന് അടുത്തതായി 'നിങ്ങള്‍ ആരെ സ്നേഹിക്കുന്നു' എന്നു ചോദിക്കണം എന്തു ചെയ്യും? മിക്കയാളുകളും ഒരേ ചോദ്യം തന്നെ രണ്ടു സന്ദര്‍ഭങ്ങളിലും വെച്ചുകാച്ചും , ഇങ്ങനെ who loves you?
who loves you? എന്നാല്‍ ആര് നിന്നെ സ്നേഹിക്കുന്നു എന്നണ്. നീ ആരെ സ്നേഹിക്കുന്നു എന്ന ചോദ്യം ഇങ്ങിനെയാണ് who do you love?( ആധുനിക ഇംഗ്ളീഷില്‍ whom വേണമെന്നില്ല.)  ഇതൊക്കെ വേര്‍തിരിച്ചു  മനസ്സിലാക്കാന്‍ ചെറിയ പൊടിക്കൈകളുണ്ട്. വെറുതെ tenses പഠിച്ചുകൊണ്ടുപോയാല്‍ പ്രയോഗിക്കാന്‍ പററില്ല. ഏത് tense ഏത് അര്‍ത്ഥം കിട്ടാന്‍ എങ്ങിനെ എവിടെയാണ് പ്രയോഗിക്കേണ്ടതെന്നാണ് മനസ്സിലാക്കേണ്ടത് , മാത്രം പോരാ , പ്രയോഗിച്ചു പഠിക്കുക കൂടിവെണം .
' ഞാന്‍ എത്തിയപ്പോള്‍ ബസ്സുപോയിട്ടുണ്ടായിരുന്നു ' എന്നു പറയണം എന്നിരിക്കട്ടെ , എങ്ങിനെ പറയും?  പലരും ഇങ്ങിനെ പറയുന്നതു കേട്ടിട്ടുണ്ട് when I came, bus went.  അവരിങ്ങനെ പറയുന്നതിനു കാരണം സംഗതി Past tense ആണ് അതുകൊണ്ട് past ലങ്ങുതട്ടിയാല്‍ മതി എന്നു കരുതിയാണ്. അര്‍ത്ഥം ശരിയാകണമെങ്കില്‍ ഇങ്ങിനെ പറയണം when I came, bus had gone. ആദ്യത്തെ വാചകത്തിന്‍റെ അര്‍ത്ഥം ' ഞാന്‍ വന്നതും ബസ്സ് പോയി' എന്നാണ് . ഇതൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വഴികളുണ്ട് .

അവ  മനസ്സിലാക്കാന്‍ തുടര്‍ന്നു വായിക്കുക.